അറിയിപ്പ്
കെ.ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ചുവടെ ചേർത്ത പ്രകാരം തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്നതാണ്.
CAT 1 & 2- 13/05/2025
CAT 3 -14/05/2025
CAT 4 -15/05/2025
മറ്റ് ദിവസങ്ങളിൽ വേരീഫിക്കേഷൻ നടത്തുന്നതല്ല.
സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ അസ്സൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ്, മാർക്ക് പ്രിൻറ് ഔട്ട്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും കെ-ടെറ്റ് ഹാൾ ടിക്കറ്റ് പകർപ്പ് ഉൾപ്പടെ സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പുകളും സഹിതം അനുവദിക്കപ്പെട്ട ദിവസം തന്നെ ഹാജരാക്കേണ്ടതാണ്.
കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ genuineness,തുല്യത സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ ഡി.ഡി/ രശീതി എന്നിവ ഹാജരാക്കേണ്ടതാണ്.(ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക)
ഡി.എഡ്, ബി.എഡ്, ഡി.എൽ.എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നു എന്ന് സ്ഥാപന മേധാവി നല്കുന്ന സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
കെടെറ്റ് വെരീഫിക്കേഷനും,അറിയിപ്പുകൾക്കും,നിർദേശങ്ങൾക്കുമായി വാടസപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/K2K0lj5c2PJ0RFHmLiVJ0t
KTET VERIFICATION
Required Documents (to be Kept in this order, only if applicable according to the Ktet Notification)
1. Filled application form (Will be distributed from the DEO office)
2. KTET Hall ticket (Copy)
3. KTET Mark List
4. SSLC ( Self Attested copy)
5. HSE (Self Attested copy)
6. Degree (Self Attested copy of semester wise & Final Certificate )
7. PG (Self Attested copy of semester wise & Final Certificate )
8. B.Ed / DLED etc (Self Attested copy of semester wise & Final Certificate)
Contact: 0490 2320182 (10.30 am to 5 pm)
Email: deotellicherry@gmail.com