Posts

Showing posts from June, 2017
Image
As instructed by the Director of Public Instruction,the data submission in “Sampoorna” is extended to 09/06/2017...Hence HMs can verify the data and confirm it on 9-6-17. Pls check and correct the details of pupil like boy girl, religion, first language etc.If Already confirmed schools can approach office of the educational officer for reset in case of any wrong entry in sampoorna.Submit the signed hard copy after confirming the data in sampoorna**

MINORITY PREMETRIC SCHOLARSHIP 2017-18

 ന്യൂനപക്ഷ പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് 2017- 18ന് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഇതുവരെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/മറ്റ് അംഗീകൃത സ്‌കൂളുകളും അടിയന്തരമായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കില്ല. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328438, 9496304015, 9447990477 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.  സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍  SELECTION OF IT SCHOOL SCHOOL MASTER TRAINER പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി @ സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നി

LUPSUM GRANT 2017-18

ലംപ്‌സം ഗ്രാന്റ്: വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ 24/06/17 ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കും തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലംപ്‌സം ഗ്രാന്റ് അനുവദിക്കാന്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി പിന്നാക്ക സമുദായ വികസന വകുപ്പിന് ലഭ്യമാക്കണം. ഓരോ സ്ഥാപനത്തിനും വിതരണത്തിനാവശ്യമായ തുക പ്രധാനാധ്യാപകരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് കൈമാറുമെന്ന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ രേഖകള്‍ പ്രകാരമുള്ള വിവരങ്ങള്‍ www.scholarship.itschool.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ജൂണ്‍ 24 വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ നിശ്ചിത തീയതിക്കുള്ളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. തപാല്‍ വഴിയുള്ള അപേക്ഷകളും ക്ലെയിം സ്‌റ്റേറ്റുമെന്റുകളും പരിഗണിക്കില്ല. വിദ്യാര്‍ഥികളുടെ ജാതി സംബന്ധമായ സംശയമുണ്ടെങ്കില്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫി