Friday, 9 June 2017

LUPSUM GRANT 2017-18

ലംപ്‌സം ഗ്രാന്റ്: വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ 24/06/17 ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം

ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കും തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലംപ്‌സം ഗ്രാന്റ് അനുവദിക്കാന്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി പിന്നാക്ക സമുദായ വികസന വകുപ്പിന് ലഭ്യമാക്കണം. ഓരോ സ്ഥാപനത്തിനും വിതരണത്തിനാവശ്യമായ തുക പ്രധാനാധ്യാപകരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് കൈമാറുമെന്ന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ രേഖകള്‍ പ്രകാരമുള്ള വിവരങ്ങള്‍ www.scholarship.itschool.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ജൂണ്‍ 24 വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ നിശ്ചിത തീയതിക്കുള്ളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. തപാല്‍ വഴിയുള്ള അപേക്ഷകളും ക്ലെയിം സ്‌റ്റേറ്റുമെന്റുകളും പരിഗണിക്കില്ല. വിദ്യാര്‍ഥികളുടെ ജാതി സംബന്ധമായ സംശയമുണ്ടെങ്കില്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ എന്റര്‍ ചെയ്യുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ കൃത്യതയില്‍ പ്രധാനാധ്യാപകര്‍ വ്യക്തിപരമായി ശ്രദ്ധചെലുത്തണം. രേഖപ്പെടുത്തുന്ന അക്കൗണ്ടില്‍ ഒരു തവണയെങ്കിലും ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുണ്ടെന്നും അക്കൗണ്ട് ലൈവാണെന്നും ഉറപ്പാക്കണം. അണ്‍ എയ്ഡഡ്/അഫിലിയേറ്റഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്‌സ്‌മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ട്രാന്‍സ്ഫര്‍ ചെയ്യും. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് പോര്‍ട്ടല്‍ മുഖേന ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒക്ക് ഫോര്‍വേഡ് ചെയ്യുകയും ലിസ്റ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കുകയും വേണം. എ.ഇ.ഒ/ഡി.ഇ.ഒയുടെ കണ്‍ഫര്‍മേഷനുശേഷമേ തുക അനുവദിക്കുകയുള്ളൂ. ഹൈസ്‌കൂളുകള്‍ ഡി.ഇ.ഒയ്ക്കും പ്രൈമറി സ്‌കൂളുകള്‍ എ.ഇ.ഒയ്ക്കുമാണ് ലിസ്റ്റ് നല്‍കേണ്ടത്. സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റുപ്രകാരം സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്ന തുക ഏഴുദിവസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം നടത്തി അക്വിറ്റന്‍സ് സൂക്ഷിക്കണം. ഗവ./എയ്ഡഡ്/അണ്‍ എയ്ഡഡ്/അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ക്ക് 320 രൂപയാണ് ലംപ്‌സം ഗ്രാന്റ്. അഞ്ചുമുതല്‍ ഏഴുവരെ 630 രൂപയും, എട്ടുമുതല്‍ പത്തുവരെ 940 രൂപയുമാണ് ലംപ്‌സം ഗ്രാന്റ്. അണ്‍ എയ്ഡഡ്/അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ ഫീസ് റീ ഇംപേഴ്‌സ്‌മെന്റ് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകള്‍ക്ക് 1333 രൂപയും എട്ടുമുതല്‍ 10 വരെ ക്ലാസുകള്‍ക്ക് 2000 രൂപയുമാണ്.

K TET CERTIFICATE VERIFICATION

                                                                                            അറിയിപ്പ് കെ . ടെറ്റ്    പരീക്ഷയുമായി ബന്ധപ്പെട്...