Saturday, 20 December 2025

 പത്രക്കുറിപ്പ്

 

 തലശ്ശേരി : 2025 സെപ്റ്റംബർ 18, 19 തീയതികളിലായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ പരിധിയിലുള്ള സ്കൂളുകളിൽ വച്ച് നടന്ന ജൂൺ 2025 കെ-ടെറ്റ് പരീക്ഷയിലും  മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ് പരീക്ഷയിലും   കാറ്റഗറി ( I , II, III , IV ) വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ  അസ്സൽ പരിശോധന 2025 ഡിസംബർ 23,24  തീയതികളിൽ തലശ്ശേരി  ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം 04.00 മണി വരെയുള്ള സമയത്ത് നടത്തുന്നതാണ്. യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കെ-ടെറ്റ് ഹാൾടിക്കറ്റ്, കെ-ടെറ്റ് റിസൽട്ട് ഷീറ്റ്   എന്നിവയുടെ അസ്സലും ഒരു സെറ്റ് ഫോട്ടോ കോപ്പിയും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. B.Ed, D.EL.ED പഠിച്ച് കൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നുവെന്നു സ്ഥാപന മേലധികാരി നൽകുന്ന സർട്ടിഫിക്കറ്റും  പ്രസ്തുത കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റും  പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.  

 കെ.ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

  കാറ്റഗറി  I  - 23/12/2025 - ( 10 AM to 1 PM)

 കാറ്റഗറി  II   - 23/12/2025 -   ( 2 PM to  4 AM)

 കാറ്റഗറി  III  - 24/12/2025 -   ( 10 AM to 1 PM)

 കാറ്റഗറി  IV    - 24/12/2025 -   ( 2 PM to 3 PM)



നിർദ്ദേശങ്ങൾ

ഇതോടൊപ്പം ഉള്ളടക്കം ചെയ്ത പ്രോഫോർമ  മുഴുവനായും പൂരിപ്പിച്ച് ബന്ധപ്പെട്ട കാറ്റഗറികൾക്ക് യോഗ്യമായ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പുകൾ സഹിതം താഴെ പറയുന്ന ക്രമത്തിൽ ക്രമീകരിച്ച് വെരിഫിക്കേഷന് സമർപ്പിക്കേണ്ടതാണ്.  

1 . Filled application form  

2. KTET Hall ticket (Copy) 

3. KTET Mark List

4. SSLC ( Self Attested copy)

5. HSE (Self Attested copy)

6. Degree  (Self Attested  Certificate )

7. PG  (Self Attested copy  )

8. B.Ed / DLED etc (Self Attested copy )

B.Ed / DLED /  Degree  സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ ഈ വെരിഫിക്കേഷന്  ഹാജരാകേണ്ടതില്ല. അവർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം അടുത്ത വെരിഫിക്കേഷന്  പങ്കെടുക്കാവുന്നതാണ് .

 

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മേൽ പറഞ്ഞ  ദിവസങ്ങളിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് (നാട്ടിലില്ലാത്തതോ വിദേശത്തോ ആയവർക്ക്) അടുത്ത വെരിഫിക്കേഷനിൽ  പങ്കെടുക്കാവുന്നതാണ്. (ഈ രീതിയിൽ വൈകി സർടിഫിക്കറ്റ് വെരീഫിക്കേഷന്  ഹാജരാവുന്നവർക്ക്  സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് )

 

 കെ.ടെറ്റ് വിജ്ഞാപന പ്രകാരം ഓരോ വിഭാഗത്തിലും പരീക്ഷാർത്ഥികൾക്ക് യോഗ്യത നിഷ്കർഷിച്ചിട്ടുണ്ട് 

മതിയായ യോഗ്യത ഉണ്ടെന്നു ഉറപ്പുവരുത്തിയത്തിന് ശേഷം  മാത്രം വെരിഫിക്കേഷന്  ഹാജരാവേണ്ടതാണ് (വിജ്ഞാപനം ഉള്ളടക്കം ചെയ്യുന്നു) 

 

ജനന തീയതി , പേര്, ഫോട്ടോ എന്നിവ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ തെറ്റായി  രേഖപ്പെടുത്തിയവർ, തെറ്റുതിരുത്തി പുതിയ ഹാൾടിക്കറ്റ് പരീക്ഷാ ഭവനിൽ നിന്നും ലഭിക്കുന്ന  മുറക്ക് മാത്രമേ വെരിഫിക്കേഷന്  ഹാജരാകേണ്ടതുള്ളൂ. ആയത് സംബന്ധിച്ച് നിർദ്ദേശം ഇതോടൊപ്പം ചെയ്യുന്നു .

ഡി.എഡ്ബി.എഡ്ഡി.എൽ.എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ, ടി പരീക്ഷാർത്ഥികൾ  കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രസ്തുത കോഴ്സ് രണ്ടാം വർഷം പഠിക്കുകയായിരുന്നു എന്ന് സ്ഥാപന മേധാവി നല്കുന്ന സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

കേരളത്തിനു പുറത്ത് നിന്നുള്ള സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ genuineness സർട്ടിഫിക്കറ്റ് നേടുന്നതിനു സർവകലാശാല ഫീസ് ആവശ്യപ്പെടുന്നതാണെങ്കിൽ ആയതിനുള്ള തുക ഒടുക്കിയത്തിന്റെ ഡി.ഡിരശീതി എന്നിവ ഹാജരാക്കേണ്ടതാണ്. അതോടൊപ്പം genuineness സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള അപേക്ഷാ   ഫോം കൂടി   പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.   (ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റ് പരിശോധിക്കുക).    ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റിന്റെ   രണ്ടു കോപ്പി സമർപ്പിക്കേണ്ടതാണ്.  കൂടാതെ  തുല്യതാ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ് 

ഒന്നിൽ കൂടുതൽ വിഭാഗത്തിൽ കെ.ടെറ്റ്   യോഗ്യത നേടിയവർ ഉണ്ടെങ്കിൽ ഓരോ കാറ്റഗറിക്കും ഇതോടൊപ്പം ഉള്ളടക്കം  ചെയ്ത പ്രോഫോർമ  പ്രത്യേകം പ്രത്യേകം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം ഒരുമിച്ച് സമർപ്പിക്കേണ്ടതാണ്.

 KTET NOTIFICATION

Instruction





 

 https://ktet.kerala.gov.in/downloads/june2025/K_TET%20NOTIFICATION%20JUNE%202025.pdf

  പത്രക്കുറിപ്പ്     തലശ്ശേരി :  2025 സെപ്റ്റംബർ 18, 19 തീയതികളിലായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ പരിധിയിലുള്ള സ്കൂളുകളിൽ വച്ച് നടന...